Site iconSite icon Janayugom Online

ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

unified civil codeunified civil code

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അം​ഗീകാരം. ഇതോടെ യുസിസി ഉത്തരാഖണ്ഡ് ബിൽ നിയമമായി. ഇനി ഈ നിയമം സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനം പുറത്തിറക്കും. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. 

വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുട‍‍ർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ഏകീകൃത സിവിൽ ​കോഡ്. ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയ ബില്ലിന്, ഉത്തരാഖണ്ഡ‍് ​ഗവർണർ ​ഗുർമീത് സിങ് ഫെബ്രുവരി 28ന് അം​ഗീകാരം നൽകി. തുട‍ർന്ന് ബിൽ പ്രസിഡന്റിന്റെ അം​ഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Pres­i­den­t’s assent to Uni­form Civ­il Code Bill

You may also like this video

Exit mobile version