രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് പുരസ്കാരം. എസ് പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡലും 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുമാണ് ലഭിക്കുക. ഫയര്‍ സര്‍വീസില്‍ നിന്നും ആറുപേര്‍ക്കും കറക്ഷണല്‍ സര്‍വീസില്‍ എട്ടുപേര്‍ക്കുമാണ് സ്ത്യുത്യര്‍ഹ സേവന മെഡല്‍.
എസ് പിമാരായ വാസുദേവന്‍ പിള്ള, രമേഷ് കുമാര്‍, എ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, ഡിവൈ എസ് പി യു പ്രേമന്‍, ഇന്‍സ്പെക്റ്റര്‍ ഇ പി രാംദാസ്, അസിസ്റ്റന്‍ര് കമന്‍ഡാന്റ് ഇ വി പ്രവി, ഡെപ്യൂട്ടി കമന്‍ഡാന്‍റ് സുരേഷ് ബാബു വാസുദേവന്‍, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, കെ പി സജിഷ, എസ് എസ് ഷിനിലാല്‍ എന്നിവര്‍ക്കാണ് സ്ത്യുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍.

