കലാപം പൂര്‍ണമായി കെട്ടടങ്ങാത്ത മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഓഗസ്റ്റ് 13 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 2023 മേയ് മൂന്നിനാണ് മെയ്‌തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. രണ്ടുവര്‍ഷത്തോളം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകാതെ ബിരേന്‍ സിങ് നയിച്ച ബിജെപി സര്‍ക്കാരിനെ മാറ്റി ഫെബ്രുവരിയില്‍ കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടി

