ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നതിന് ശിവസേന എം പിമാര്‍ ഉദ്ധവ് താക്കറെയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം പിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നുശിവസേന എം പിമാര്‍ തിങ്കളാഴ്ച ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ സന്ദര്‍ശിച്ച് ദ്രൗപതി മുര്‍മുവിന് പിന്തുണ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ മുന്നണിമഹാരാഷ്ട്രയിലെ ശിവസേനയുടെ 18 ലോക്സഭാ എം പിമാരില്‍ 13 പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുത്തു, അവരില്‍ ഭൂരിഭാഗവും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
എന്നാലും, യോഗത്തില്‍ രാജ്യസഭാ എം പി സഞ്ജയ് റാവത്ത് യശ്വന്ത് സിന്‍ഹയെ ശക്തമായി പിന്തുണച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ചില പാര്‍ട്ടി എം എല്‍ എമാരും നേതാക്കളും, പ്രത്യേകിച്ച് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും, ഗോത്ര വേരുകള്‍ ഉള്ളതിനാല്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്നേരത്തെ ജെ ഡി എസ്, ടി ഡി പി, ബി എസ് പി എന്നിവര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയിരുന്നു.
സി പി ഐ, സിപിഐഎം, കോണ്‍ഗ്രസ്, ഡി എം കെ, എന്‍ സി പി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, എസ് പി എന്നിവരുടെ വോട്ടുകളാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കും എന്ന് ഉറപ്പുള്ളത്.തൃണമൂല്‍ കോണ്‍ഗ്രസും സിന്‍ഹയ്ക്ക് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ്
English Summary: Pressure on Uddhav Thackeray to support Draupadi Murmu in the presidential election
You may also like this video: