Site icon Janayugom Online

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചന; മന്ത്രി വി ശിവന്‍കുട്ടി

v shivankutty

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വിണാ ജോര്‍ജുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച ഇതിന്‍മേല്‍ കൂടൂതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

‘സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല,’ മന്ത്രി പറഞ്ഞു.ഐ.സി.എം.ആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണ് ഹോമിയോ മരുന്ന്. നമ്മുടെ നാട്ടില്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നാണല്ലോയെന്നും മന്ത്രി അവകാശപ്പെട്ടു.

നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം.കുട്ടികള്‍ കൂട്ടം ചേരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ENGLISH SUMMARY:Preventive home­o­path­ic med­i­cine for school students
You may also like this video

Exit mobile version