രാജ്യത്ത് പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും സാധാരണക്കാന്റെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ബിനോയ് വിശ്വം എംപി. റൂൾ 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് അടിയന്തരമായി ഈ വിഷയം ചർച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം എംപി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അയച്ച് കത്തില്‍ ആവിശ്യപ്പെട്ടു. പാലും തൈരും പോലുള്ള അവശ്യവസ്തുക്കൾക്ക് പോലും ജിഎസ്ടി ചുമത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാര്‍.
എല്ലാ സാമ്പത്തിക സൂചകങ്ങളും വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ ആസന്നമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. ഇത്തരം സാമ്പത്തിയ പ്രതിസന്ധിയെ വെള്ളപൂശുകയാണ് കേന്ദ്രം. ജനപ്രതിനിധികൾ ഈ അടിയന്തര വിഷയം സഭയില്‍ ചർച്ച ചെയ്യാന്‍ തയ്യാറാകണം. മറ്റ് വിഷങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് സഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം എംപി അവശ്യപ്പെട്ടു.
English Summary;price rise; Binoy Viswam MP has sent a letter to the Vice President
You may also like this video