Site icon Janayugom Online

കോഴിക്കോട് കുട്ടികളെ കടത്തിയ കേസില്‍ വൈദികന്‍ അറസ്റ്റില്‍

കോഴിക്കോട്ടെ കുട്ടികളെ കടത്തിയ കേസില്‍ വൈദികന്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികനുമായ ജേക്കബ് വര്‍ഗീസ് ആണ് പിടിയിലായത്.

ബുധനാഴ്ചയാണ് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത 12 പെണ്‍കുട്ടികളെ ട്രെയിനില്‍ കേരളത്തിലെത്തിച്ചത്. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആറ് പേരെ കോഴിക്കോട് സ്‌റ്റേഷനില്‍വച്ച് റയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാര്‍ക്ക് തോന്നിയ സംശയമാണ് മനുഷ്യക്കടത്ത് സംഘത്തെ കുടുക്കിയത്. ആറു പേരെ കസ്റ്റഡിയിലെടുത്തതോടെ ചിത്രം തെളിഞ്ഞു. പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി.

പിന്നാലെ അന്വേഷണം കരുണ ചാരിറ്റബിള്‍ ട്രസ്റ്റിലേക്കും വൈദികനിലേക്കും നീങ്ങി. ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റിന് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ല. 12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്.

Eng­lish summary;Priest arrest­ed in Kozhikode child traf­fick­ing case

You may also like this video;

Exit mobile version