Site iconSite icon Janayugom Online

പരാജയഭീതിയില്‍ വിശാല പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രിയും,മന്ത്രിമാരും

ബിജെപിക്ക് എതിരായുള്ള വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ പരാജയ ഭീതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിതുടങ്ങിയ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കൂടുതല്‍ ഏറ്റുപിടിച്ച് രംഗത്ത് എത്തിയിരിക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ എന്നിവയിലെല്ലാം ഇന്ത്യ എന്ന പേരുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം സംസാരിച്ചത് അതിനെ തുടര്‍ന്ന് ബിജെപി നേതാക്കളും ഇന്ത്യക്കെതിരെ വിമര്‍ശനവുമായി എത്തിയത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ധനകാര്യമന്ത്രി നിര്‍മ്മലസീതാരാമന്‍, നിയമമന്ത്രി കിരണ്‍ റിജ്ജു, വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയ മന്ത്രിമാരാണ് പ്രതിപക്ഷ വിശാല സഖ്യത്തിനെതിരെ പ്രധാനമന്ത്രിക്ക് പിന്നാലെ രംഗത്ത് വന്നിരിക്കുന്നത്.

ബിജെപി നേതാക്കളുടെ പ്രതികരണത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കളും രംഗത്ത് എത്തി.അമ്പ് ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതാണ് അതിതാഷായുടെ പ്രസ്ഥാവനയിലൂയെ മനസിലാക്കാന്‍ കഴിയുന്നതെന്നു ആംആദ്മി പാര്‍ട്ടി കണ്‍വീനറും,ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് കാണിക്കുന്ന ധീരതയുടെ ഒരംശം പോലും പാര്‍ലമെന്‍റിനകത്ത് കാണിക്കാത്തത് എന്തുകൊണ്ടാണെന്നും,ഇന്ത്യ എന്ന വിശാല പ്രതിപക്ഷസഖ്യത്തെ അഭിമുഖീകരിക്കാത്തത് പുറത്തുപറയണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര അഭീപ്രായപ്പെട്ടു.

നമ്മള്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് പ്രധാനമന്ത്രി ഇന്ത്യയെ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന് വിളിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭാരത മാതാവിനൊപ്പമാണ്.ബിജെപിയുടെ രാഷ്ട്രീയ പിന്‍ഗാമികളായിരുന്നു ബ്രിട്ടീഷുകാരുടെ അടിമകള്‍. പ്രധാനമന്ത്രി മോഡി നിങ്ങളുടെ വാക്ചാതുര്യം കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്നത് അവസാനിപ്പിക്കൂ, കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ മിസ്റ്റര്‍ മോഡി ഞങ്ങള്‍ ഇന്ത്യയാണ്.

മണിപ്പൂരിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും.മണിപ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും സ്നേഹവും സമാധാനവും ഞങ്ങള്‍ തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍ നിര്‍മിക്കും,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:
Prime Min­is­ter and min­is­ters against the broad oppo­si­tion coali­tion in fear of failure

You may also like this video:

Exit mobile version