Site iconSite icon Janayugom Online

ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി

ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മൻകി ബാത്തിൽ. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും.

Constitution75.com എന്ന വെബ്സൈറ്റും ഒരുക്കും. പൗരന്മാരെ ഭരണഘടനയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മൻകി ബാത്ത് തുടങ്ങിയത്. 

കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ച് പരാമർശിച്ചില്ല.

Exit mobile version