പാക്കിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍. വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോള്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടന്നത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് നാഷനല്‍ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു. ഇടക്കാല സ്പീക്കറെ നിയോഗിച്ചാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്നാണു സൂചന. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അസംബ്ലി ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. ഇമ്രാന്‍ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്റെ അനുയായികള്‍ പ്രതിഷേധിച്ചു. നാഷനല്‍ അസംബ്ലിക്കു പുറത്ത് വന്‍ സൈനിക സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
English summary;Prime Minister Imran Khan is out
You may also like this video;