Site icon Janayugom Online

പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗം മാത്രം: ബിനോയ് വിശ്വം

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രയമേയത്തിന്റെ മറുപടിയില്‍ രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വാചാടോപങ്ങള്‍ പൊള്ളയാണെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. ഗോവയെ ലക്ഷ്യം വച്ചുള്ള തെരഞ്ഞെടുപ്പ് പ്രസംഗമാണ് അദ്ദേഹം നടത്തിയത്. എന്തുകൊണ്ടാണ് അദ്ദേഹം യുപി വിട്ടതെന്നറിയില്ല. ഫെഡറലിസം, സ്വാതന്ത്ര്യം, ജനാധിപത്യം മുതലായവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുളെല്ലാം പൊള്ളയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണ വൈദഗ്ധ്യം മികച്ചതായിരുന്നു. എന്നാൽ സത്യത്തോട് അദ്ദേഹം പുലർത്തുന്ന അകലം കാണുമ്പോൾ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണീരൊഴുക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Prime Min­is­ter made only elec­tion speech: Binoy Vishwam

You may like this video also

Exit mobile version