Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇസ്രയേലിൽ; സൈനിക, വ്യാപാര കരാറുകളിൽ ഒപ്പു വയ്ക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോഡി ഇന്ന് ഇസ്രയേലിലേക്ക് പോകും. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോഡി ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. സന്ദർശനത്തിൽ പ്രതിരോധം, സുരക്ഷ, സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. 

കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർ കെ സിങ് നവംബറിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇസ്രയേൽ സേനയുടെ കരുത്തായ അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയ്ക്കുണ്ട്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഭിന്നതക്കിടയിലും മോഡിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തി.

Exit mobile version