Site icon Janayugom Online

സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജമ്മുവിലെ സോഹദരീസഹോദരന്മാരുടേയും പ്രതീക്ഷയുടേയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും ഭരണഘടനാപരമായി 2019 ഓഗസ്റ്റ് 5‑ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ ഉയർത്തിപ്പിടിക്കുന്നതുമാണ്, ഇത് നമ്മുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണെന്ന് എക്‌സിലെ തന്റെ പോസ്റ്റിൽ പ്രധാനമന്ത്രി മോഡിപറഞ്ഞു.

ജമ്മു,കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ സഹോദരി സഹോദരന്മാരേ, കോടതി, അതിന്റെ അഗാധമായ ജ്ഞാനത്തിൽ, ഇന്ത്യക്കാരെന്ന നിലയിൽ, മറ്റെല്ലാറ്റിനുമുപരിയായി തങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു.ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ആര്‍ട്ടിക്കിള്‍ 370മൂലം കഷ്ടത അനുഭവിക്കുന്ന നിരവധിപേര്‍ നമ്മുടെ നാട്ടിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ജമ്മു, കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുരോഗതിയുടെ ഫലം നിങ്ങളിലേക്ക് എത്തുക മാത്രമല്ല, ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്ക് നേട്ടങ്ങൾ എത്തിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു

Eng­lish Summary
Prime Min­is­ter Naren­dra Modi praised the Supreme Court verdict

You may also like this video:

Exit mobile version