പ്രധാനമന്ത്രി നരേന്ദ്രമോഡി മുംബൈയിൽ.മുംബൈ ‑സോളാപൂർ ‚മുംബൈ — സായ്നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകൾ ആവും ഇവ. വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ വച്ചാണ് പരിപാടി.
അന്ധേരിയിൽ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിർമ്മിച്ച പുതിയ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയിൽ എത്തുകയും വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർച്ചയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്
English Summary:
Prime Minister Narendra Modi will flag off the Vande Bharat trains in Mumbai today
You may also like this video: