Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോഡി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുര്‍ച്ചെയോടെയാണ് സംഭവം. ഉടന്‍ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിറ്റ്‌കോയിന്‍ ഇന്ത്യ നിയമപരമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നെന്നും 500
ബിറ്റ്‌കോയിനുകള്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാര്‍ വിതരണം ചെയ്യുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം പ്രത്യക്ഷപ്പെട്ട ട്വീറ്റ്.
ഡിസംബര്‍ 12 ന് പുലര്‍ച്ചെ 2.11 നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Eng­lish summary;Prime Min­is­ter Naren­dra Mod­i’s Twit­ter account has been hacked
you may also like this video;

Exit mobile version