Site iconSite icon Janayugom Online

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസത്തെ ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെയും മറ്റന്നാൾ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യുന്നതിനായാണ് മോഡി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുതെന്നാണ് പിഎംഓ ഓഫീസിന്റെ നിർദേശം.

മെയ് ഒന്നാം തീയതി ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ശംഖുംമുഖം, ചാക്ക, പേട്ട, പള്ളിമുക്ക്‌, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ: മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല. രണ്ടാം തീയ്യതി രാവിലെ 06.30 മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെ കവടിയാർ, വെള്ളയമ്പലം, ആൽത്തറ, ശ്രീമൂലം ക്ലബ്‌, ഇടപ്പഴിഞ്ഞി, പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌, പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല. പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. 

Exit mobile version