Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചു: കാഡ്ബെറിക്കെതിരെ സംഘപരിവാര്‍

cadburycadbury

കാഡ്ബെറി ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ സംഘ്പരിവാർ നേതാക്കളുടെ ആഹ്വാനം. കാഡ്ബെറിയുടെ ദീപാവലി പരസ്യത്തെ ചൊല്ലിയാണ് വിവാദം. ബോയ്‍കോട്ട് കാഡ്ബെറി എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ പ്രചാരണം നടക്കുന്നത്.
പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിതാവിന്റെ പേര് നല്‍കിയെന്നാണ് ആരോപണം. ദാമോദര്‍ എന്നാല്‍ പരസ്യത്തിലെ കഥാപാത്രത്തിന്റെ പേര്. ടെലിവിഷന്‍ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിന്റെ പരസ്യത്തില്‍ കടയില്ലാത്ത പാവം വിളക്ക് വില്പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേടെന്നാണ് ഭഗ്‍വ ക്രാന്തി സേന ദേശീയ പ്രസിഡന്റ് സാധ്വി പ്രാചി ട്വീറ്റ് ചെയ്തത്. അതേസമയം ചിലര്‍ ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റുചിലര്‍ പരസ്യത്തെ അനുകൂലിച്ചും രംഗത്തെത്തി.
കാഡ്ബെറി ഇന്ത്യയിൽ വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റായ ഡയറി മിൽക്കിൽ ബീഫ് ചേര്‍ക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ കാഡ്ബെറി ചോക്ലേറ്റുകള്‍ നിരോധിക്കണമെന്നുവരെ പ്രചാരണമുണ്ടായി. പിന്നാലെ ഇന്ത്യയിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കാഡ്ബെറിയുടെ എല്ലാ ചോക്ലേറ്റുകളും വെജിറ്റേറിയൻ ആണെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തി.

Eng­lish Sum­ma­ry: Prime Min­is­ter’s father insult­ed: Sangh Pari­var against Cadbury

You may also like this video also

Exit mobile version