പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ കാലത്തെ ഹെയര്‍ സ്റ്റൈല്‍ സംബന്ധിച്ച വിവരാവകാശ അപേക്ഷ തള്ളി. നിലേഷ് ജി പ്രഭുവാണ് ലോക്ഡൗണ്‍ കാലയളവില്‍ പ്രധാനമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും മൂടിവെട്ടലിനെ കുറിച്ച് വിവരാവകാശ നിയമത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഹര്‍ജി ‘അസംബന്ധവും നിസ്സാരവും‘മെന്ന കണ്ടത്തല്‍ മുന്‍നിര്‍ത്തി തള്ളുകയായിരുന്നു. 2020 മാര്‍ച്ച് 19 നും 2020 മെയ് 4 നും ഇടയില്‍ മോഡി എത്ര തവണ മുടി വെട്ടിയെന്നും ഈ കാലയളവില്‍ മോഡിയുടെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരും മുടി മുറിച്ചിട്ടുണ്ടോയെന്നും വിവരാവകാശ അപേക്ഷയില്‍ നിലേഷ് ജി പ്രഭു ചോദിച്ചു. ലോക്ഡൗണ്‍ പ്രതിസന്ധികള്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും സാധാരണ പൗരന്മാരെപ്പോലെ ബാധിച്ചിട്ടുണ്ടോ എന്നറിയാനാണ് അപേക്ഷ സമര്‍പ്പിച്ചത്.
2021 ഏപ്രിലില്‍ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയുടെ ഹെയര്‍ സ്‌റ്റൈല്‍ നീണ്ട മുടിയും വെളുത്ത താടിയുമായിരുന്നു. 2021 ഓഗസ്റ്റ് 15‑ന് ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും മോഡിയുടെ താടിയും മുടിയും പതിവിലും നീളം കൂടിയ നിലയില്‍ തുടര്‍ന്നു. എന്നാല്‍ 2021 സെപ്തംബറിലെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത്, വെട്ടിയൊതുക്കിയ താടിയും മുടിയുമായാണ് മോഡിയെ കണ്ടത്. ഈ ജോലികള്‍ ചെയ്തേക്കാവുന്ന വ്യക്തിയുടെ വിശദാംശങ്ങളും പ്രഭു അപേക്ഷയില്‍ ചോദിച്ചു.
അപേക്ഷക്ക് തുടക്കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരണം നല്‍കിയില്ല. പിന്നീട് അപേക്ഷ തള്ളുകയാണുണ്ടായത്. പ്രഭു ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത സ്വഭാവമുള്ളതാണെന്നും അത് വിവരാവകാശ നിയമത്തിന്റെ 2005 ലെ സെക്ഷന്‍ 8(1)(ജെ) പ്രകാരം വെളിപ്പെടുത്തലില്‍ നിന്ന് ഒഴിവാക്കിയതാണെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതികരിച്ചത്.
English summary; Prime Minister’s lockdown hairstyle; The RTI request was rejected
You may also like this video;