Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. നേരത്തെ മാർച്ച് 6നായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശനം മാറ്റി വച്ചതിൻറെ ഔദ്യോഗികമായ സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, രണ്ടു ദിവസത്തെ തമിഴ്‌നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയിലെത്തും. 

Exit mobile version