Site iconSite icon Janayugom Online

പ്രിൻസ് പാങ്ങാടന്റെ ‘എന്നിട്ടും ഇടമില്ലാത്തവർ’ക്ക് ഷിക്കാഗോ ഇന്റെർനാഷണൽ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം

മാധ്യമപ്രവർത്തകനായ പ്രിൻസ് പാങ്ങാടൻ രചനയും സംവിധാനവും നിർവ്വഹിച്ച എന്നിട്ടും ഇടമില്ലാത്തവർ എന്ന ഡോക്യുമെന്ററിക്ക് ഷിക്കാഗോ ഇന്റെർനാഷണൽ ഇൻഡി ഫിലിംഫെസ്റ്റിവലിൽ പുരസ്കാരം. ഏബ്രഹാം ലിങ്കൺ അവാർഡ് ഫോർ ലിബർട്ടി പുരസ്കാരമാണ് ഡോക്യുമെന്ററിക്ക് ലഭിച്ചത്.

ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെ ഇന്ത്യയിലെ ജീവിതവും ചരിത്രവും പറയുന്ന ഡോക്യുമെന്റിയാണ് എന്നിട്ടും ഇടം ഇല്ലാത്തവർ. 47 മിനിട്ടാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

ഷിക്കാഗോ ഇന്റെർനാഷണൽ ഇൻഡി ഫിലിംഫെസ്റ്റിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാളത്തിൽ നിന്നുള്ള ഏക എൻട്രിയും എന്നിട്ടും ഇടം ഇല്ലാത്തവർ ആയിരുന്നു. ഓസ്കർ ജേതാവായ ബേണി ബർമനായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ. ഫ്രഞ്ച്,പോളിഷ് നടി മോണിക എകെർട്ട് അധ്യക്ഷയായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

നേരത്തെ കേരള രാജ്യാന്തര ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും എന്നിട്ടും ഇടം ഇല്ലാത്തവർ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു.

Eng­lish Sum­mery: Prince Pan­gadan’s Yet They Have No Space reward­ed in Chica­go Inter­na­tion­al Indi Film Festival
You may also like this video

Exit mobile version