ബ്രിട്ടീഷ് രാഷ്ട്രത്തലവന്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സഹോദരി ആനി രാജകുമാരി വീണ്ടും തന്റെ പൊതുചുമതലകള്‍ ഏറ്റെടുത്തു.കുതിരയുടെ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ആശുപത്രിവാസത്തിന്‌ശേഷം ഇന്ന് ചുതലകള്‍ ഏറ്റെടുക്കുകയായിരുന്നു.73കാരിയായ ആനി രാജകുമാരി തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്സ്റ്റര്‍ഷെയറില്‍ നടന്ന കുതിര സവാരിയിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്‍കാനും അവരുമായി സംവദിക്കാനുമായി പോയിരുന്നു.കുതിര സവാരി നടക്കുന്ന ഗ്രൗണ്ടിലൂടെ നടക്കുകയായിരുന്ന രാജകുമാരിയെ ഒരു കുതിര ഇടിച്ചിടുകയായിരുന്നു.ഇതേത്തുടര്‍ന്ന് ആനി രാജകുമാരിക്ക് തലയ്ക്കും ശരീരത്തും ചെറിയ പരിക്കുകളേല്‍ക്കുകയും ബ്രിസ്റ്റോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.1976ലെ മോണ്‍ട്രിയല്‍ ഒളിംപിക്‌സില്‍ മത്സരിച്ച ഒരു വിദഗ്ധ കുതിര സവാരിക്കാരിയും 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് ജേതാവായ ബ്രിട്ടീഷ് റൈഡര്‍ സാറ ടിന്‍ഡലിന്റെ അമ്മയുമാണ് ഇവര്‍.തന്റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ചാള്‍സ് രാജാവ് പൊതു ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനാല്‍ ആനി രാജകുമാരിയാണ് ഇപ്പോള്‍ ചുതലകള്‍ ഏറ്റെടുത്തിരിക്കുന്നത്.
English Summary;Princess Anne resumes her public duties
You may also like this video