Site icon Janayugom Online

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശുചിമുറി കഴുകിച്ച പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

school

സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രധാനാധ്യാപകന്‍ ശുചിമുറി കഴുകിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
വീഡിയോയില്‍, കുട്ടികൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്നതും ഒരാൾ അവരെ ശകാരിക്കുന്നതും കാണാം. ശരിയായി ചെയ്തില്ലെങ്കിൽ ശുചിമുറിയില്‍ പൂട്ടിയിടുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശുചിമുറികൾ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ സാധിക്കാത്ത നടപടിയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ മണിറാം സിംഗ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും വീഡിയോയിലെ സംഭവങ്ങൾ സത്യമാണെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഹവൻ ഏരിയയിലെ പിപ്ര കാലായിലെ പ്രൈമറി സ്കൂളിൽ നിന്നുള്ള വീഡിയോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രിൻസിപ്പലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Prin­ci­pal sus­pend­ed for wash­ing toi­let with students

You may like this video also

Exit mobile version