Site icon Janayugom Online

മുൻഗണനാ റേഷൻ കാർഡുകൾ കൂടുതൽ അർഹരിലേക്ക്

അനര്‍ഹര്‍ തിരിച്ചേല്‍പ്പിച്ച മുന്‍ഗണനാ കാര്‍ഡുകളിലെ ഒഴിവുകളില്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ സത്വരമാക്കി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. മുൻഗണനാ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് അയ്യൻകാളി ഹാളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

അനർഹർ കൈവശം വച്ചിരുന്ന മുൻഗണന (പിഎച്ച്എച്ച്) റേഷൻ കാർഡുകൾ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് അനേകം പേർ തിരിച്ചേൽപ്പിച്ചിരുന്നു. ഇത്തരത്തിൽ ലഭ്യമായ 1,20,000 ഓളം കാർഡുകളാണ് അർഹരിലേക്കെത്തുന്നത്.

Eng­lish Sum­ma­ry : pri­or­i­ty ration cards for more who are deserved 

You may also like this video :

Exit mobile version