സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ജയിൽ ഭരണകാര്യാലയം) കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവരം ലഭിച്ച ഉടൻ തന്നെ ജനറൽ ഫയർ ഫോഴ്‌സും മെഡിക്കൽ സർവീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാരും ഉൾപ്പെടുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനില മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ സാലിബിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിൽ ജയിൽ ഭരണകാര്യാലയത്തിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

