വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപെട്ടു. പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയില്‍ ചാടിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ് ഗോവിന്ദരാജ്. രാവിലെ ഒമ്പത് മണിയോടെ തോട്ടത്തില്‍ ജോലിക്കായി ഇറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപെട്ടത്.
ഗോവിന്ദരാജനായയുള്ള അന്വേഷണം വിയ്യൂര്‍ പോലീസ് ഊർജ്ജിതമാക്കി. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
English Summary: prisoner escaped from viyyur central jail
You may also like this video

