Site iconSite icon Janayugom Online

വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസ്സിൽ മുപ്പതോളം പേർ ഉണ്ടായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

eng­lish sum­ma­ry; Pri­vate bus over­turned in Vadakara; 15 peo­ple were injure

you may also like this video;

Exit mobile version