Site iconSite icon Janayugom Online

ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം നടത്തുന്നത്.

ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ആവശ്യം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.

eng­lish sum­ma­ry; Pri­vate bus own­ers on strike from Tuesday

you may also like this video;

Exit mobile version