Site icon Janayugom Online

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം 12 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 6 രൂപയാക്കണമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ മറ്റു സംഘടനകളുമായി ആലോചിച്ച് സമരത്തിന്റെ ദിവസം പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു.

ബസ് നിരക്ക് വർധിപ്പിക്കാമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞെങ്കിലും നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയും സ്വകാര്യ ബസ് സർവീസ് മേഖലക്ക് ഇല്ലെന്നും ഇവർ ആരോപിക്കുന്നു.

പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ലെന്ന് ഫെഡറേഷൻ പറയുന്നു. 12.000 ത്തോളം ബസുകളാണ് സംസ്ഥാനത്താകെ സർവീസ് നടത്തുന്നത്.

Eng­lish Sum­ma­ry: Pri­vate bus own­ers on strike

You may like this video also

Exit mobile version