പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകളും ജീവിനക്കാരും. സ്വകാര്യ ബസിൽ നിന്നും വലിയ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
ടോൾ പിൻവലക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുടമകളും ജീവനക്കാരും റിലേ നിരാഹാര സമരവുമായി ഇന്നു മുതൽ മുന്നോട്ട് പോകുന്നത്.
പി പി സുമോദ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കരാർ കമ്പിനി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും തയാറാകുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.
നാളെ മുതൽ പാലക്കാട് തൃശൂർ റൂട്ടിലുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് സമരസമിതി നേതാവ് ടി ഗോപിനാഥ് പറഞ്ഞു.
10, 540 രൂപയാണ് 50 തവണ കടന്ന് പോകാൻ സ്വകാര്യ ബസുകൾക്ക് ടോൾ നൽകേണ്ടി വരുന്നത്. പ്രതിമാസം 30000 ത്തിൽ അധികം രൂപ ടോൾ നൽകേണ്ടി വരും. ഇത് നൽകി സർവീസ് തുടരാൻ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകൾക്ക്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സർവീസ് നിർത്തുന്നത്.
English summary;Private bus owners strike at Panniyankara toll plaza
You may also like this video;