Site iconSite icon Janayugom Online

സ്വകാര്യബസ് ഇടിച്ച് തെറിപ്പിച്ചു; തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കായലം സ്വദേശി സലീമാണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിനടുത്തുവച്ചാണ് അപകടമുണ്ടായത്. മാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.

മുന്നിലെ ബസിനെ മറികടക്കുന്നതിനായി ബസ് അമിതവേഗതയില്‍ പോവുകയായിരുന്ന ബസിന് എതിര്‍വശത്തു കൂടി വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ ബസ് റോഡ് സൈഡിലേക്ക് ചേര്‍ത്തപ്പോള്‍ സീമിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ സലീം ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി. സലീം തല്‍ക്ഷണം മരിച്ചു.

Exit mobile version