Site iconSite icon Janayugom Online

സ്വകാര്യ ബസ് സമരം; ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 8 എട്ടിനാണ് സൂചനാ പണിമുടക്ക്. വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം.
ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് ബസുടമകൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 

Exit mobile version