കോഴിക്കോട് നഗരത്തിലെ പിവിഎസ് ആശുപത്രിക്ക് മുൻവശത്ത് വെച്ച് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മർദനത്തിൽ പ്രതിഷേധിച്ച് പെരുമണ്ണ‑പന്തീരാങ്കാവ് വഴി കോഴിക്കോട് നഗരത്തിലേക്ക് സർവീസ് നടത്തുന്ന 35-ഓളം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ റോഡിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ നീങ്ങിനിൽക്കാൻ ഡ്രൈവർ ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിൻ്റെ തുടർച്ചയായി ഇന്ന് രാവിലെ ഈ ബസ് വിദ്യാർത്ഥികൾ തടയുകയായിരുന്നു. ബസിൽ കയറി വിദ്യാർത്ഥികൾ മർദിച്ചു എന്നാണ് ജീവനക്കാരുടെ പരാതി. എന്നാൽ, ബസിൽ കയറ്റാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സംഘർഷത്തിൽ രണ്ട് ബസ് ജീവനക്കാർക്കും ഒരു യാത്രക്കാരിക്കും പരുക്കേറ്റു.
കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി; പിന്നാലെ മിന്നൽ പണിമുടക്ക്

