Site iconSite icon Janayugom Online

പോസ്റ്റുമോർട്ടം പഠിക്കാൻ കേരളത്തിന് പുറത്തുപോകേണ്ട സാഹചര്യമെന്ന പരാതി; നടപടി സ്വീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി നടപടി സ്വീകരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Pri­vate med­ical col­lege post­mortem study issue — Health Min­is­ter tak­ing action
You may also like this video

Exit mobile version