സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍/കോളജ് അധ്യാപകര്‍ എന്നിവര്‍ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തുന്നതും അത്തരം സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നതും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതുമെല്ലാം ഗുരുതര അച്ചടക്ക ലംഘനമാണെന്ന് നേരത്തെ പലതവണ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനും മറ്റ് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഇപ്പോഴും നിരവധി പരാതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പിലും സര്‍ക്കാരിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ്.
ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മേലധികാരികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.
English summary: private tuition of teachers; Govt to take strict action
you may also like this video:

