കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദീർഘകാല സുഹൃത്ത് അവിവാ ബായ്ഗാണ് വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ. ദില്ലി സ്വദേശിനിയായ അവിവാ ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ്. കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

