രാജ്യത്തിന്‍റെ ഹൃദയഭൂമി എന്നു വിശേഷിപ്പിക്കാവുന്ന യിപിയില്‍ പ്രിയങ്ക ഇറങ്ങി പ്രചരണം നടത്തിയിട്ടും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല യുപി രാഷട്രീയത്തില്‍ നിന്നും കോണ്‍ഗ്രസ് തൂത്തറിയപ്പെടുന്ന സ്ഥതിയിലെത്തിയിരിക്കുന്നു. പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തുടങ്ങിയ പാര്‍ട്ടിയുടെ പരിതാവസ്ഥ തെരഞ്ഞെടുപ്പിനുശേഷമുള്ള സര്‍വേ ഫലത്തിലും വെളിവായിരിക്കുന്നു
പ്രിയങ്ക പട നയിച്ചിട്ടും യുപിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന സ്ഥതിയാണ് ഉണ്ടായിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പടയൊരുക്കിയ കോണ്‍ഗ്രസ് ഏറ്റവും പിന്നിലാകുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 4 മുതല്‍ 6 വരെ സീറ്റുകള്‍ മാത്രമായിരിക്കും ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുക എന്നാണ് പ്രവചനം. കോണ്‍ഗ്രസിന് വെറും 4 സീറ്റുകള്‍ മാത്രമാണ് പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസിന് 9 സീറ്റുകള്‍ മാത്രമാണ് ടൈംസിന്റെ സര്‍വേ പ്രവചിക്കുന്നത്.ഇന്ത്യ ടുഡെ സര്‍വ്വേ പ്രകാരംകോണ്‍ഗ്രസിന് 1 മുതല്‍ 3 വരെ സീറ്റ് ലഭിച്ചേക്കും എന്നാണ് പ്രവചനം.ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രചരണം നടത്തിയത്. പ്രിയങ്കാ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്
ഉത്തർ പ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകൃതമായി പത്ത് ദിവസത്തിനകം തന്നെ കാർഷിക ലോണുകൾ എഴുതി തള്ളുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. ഇതുവരെ ഞങ്ങൾ മൂന്ന് പ്രകടന പത്രികകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് സ്ത്രീകൾക്ക്, ഒന്ന് യുവാക്കൾക്ക്, ഇപ്പോഴിതാ മൂന്നാമത്തേത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടന പത്രിക തയാറാക്കിയത്’- പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നുഇലക്ട്രിസിറ്റ് ബില്ലിലും കുറവ് വരുത്തുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു
ഇതിന് പുറമെ 20 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കിയ കോൺഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. എന്നാല്‍ ഇതൊന്നും യിപിയിലെ ജനങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസിനെ ബിജെപിയ എതിര്‍ക്കാനുള്ള ശക്തിയില്ലെന്നു തെളിഞ്ഞിരിക്കുന്നു
ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്ത്വത്തെ എതിര്‍ക്കുന്നതിനു പകരം മൃദുഹിന്ദുത്വവുമായിട്ടാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. കോണ്‍ഗ്രസ് ജനപ്രതിനിധികളും, നേതാക്കളും ബിജെപിയില്‍ ചേരുന്നതും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു
English Sumamry:Priyanka leads Congress to collapse in UP, survey results
You may also like this video: