Site icon Janayugom Online

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കർഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലർച്ചെയാണ് പ്രിയങ്ക ലഖിംപുർ ഖേരിയിലെത്തിയത്. കർഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയെങ്കിലും പ്രിയങ്ക ഇത് മറികടന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുകയും സംഘർഷബാധിത പ്രദേശത്തേക്ക് എത്തിച്ചേരുകയുമായിരുന്നു. 

തുടർന്നാണ് യു പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. സംഘർഷ സ്ഥലത്തെത്തിയ പ്രിയങ്കയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിയങ്കയെ ഹാർഗാവിൽനിന്നു അറസ്റ്റ് ചെയ്തതായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തു. ഇതിനിടെ, ലഖിംപുർ മേഖലയിലുണ്ടായ സംഘർഷത്തിൽ മരണം എട്ടായി. സമരം ചെയ്യുന്ന കർഷക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേർമരിച്ചതിനെത്തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടൊരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർകർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ്. വാഹനത്തിലുണ്ടായിരുന്നതെന്നാണ് കർഷകർ ആരോപിക്കുന്നത് സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. 

Eng­lish summary;Priyanka gan­di detained on the way to lakhimpur
you may also like this video;

Exit mobile version