Site iconSite icon Janayugom Online

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടു

ബാഗിൽ കരുതിയിരുന്ന പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടു. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽ നിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിലാണ് നഷ്ടപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു. വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.

Exit mobile version