ഹിമാചല്‍ പ്രദേശിന് പിന്നാലെ പഞ്ചാബിലും ‘ഖാലിസ്ഥാൻ’ ബാനറുകളും ചുവരെഴുത്തുകളും കണ്ടെത്തി. ഫരീദ്‌കോട്ടിലെ ഒരു പാര്‍ക്കിലെ ചുമരിലാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
നേരത്തെ ഹിമാചൽപ്രദേശ് നിയമസഭയുടെ പ്രധാനകവാടത്തില്‍ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെഴുത്തും ബാനറുകളും കണ്ടെത്തിയിരുന്നു. വിഷയത്തിൽ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവിനെ മുഖ്യപ്രതിയാക്കി കേസെടുക്കുകയും, പഞ്ചാബ് മൊറിൻഡ സ്വദേശിയായ ഹർവീർ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
English Summary: Pro-Khalistan graffiti in Punjab after Himachal Pradesh: Security beefed up
You may like this video also