പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഎം നുണകൾ തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ബസ് സ്റ്റോപ്പുകളിലടക്കം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മൂന്നാം തവണയാണ് ഇവർ പ്രദേശത്ത് എത്തുന്നത്. മുതുകാട് ആരംഭിക്കാനിരിക്കുന്ന ഖനനം സംബന്ധിച്ചാണ് പോസ്റ്ററിൽ പ്രധാനമായും പരാമർശിച്ചിരിക്കുന്നത്. ഇരുമ്പയിര് ഖനനത്തിന് എതിരെയുള്ള സമരത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിൽ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് എതിരെയും രൂക്ഷ വിമർശനമാണുള്ളത്. തിരിച്ചടിക്കുക, പോരാടുക, വിജയം വരിക്കുക, നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള സർക്കാരുകളുടെ നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെ തകർക്കുന്ന നീക്കത്തെയും ചെറുത്തു തോല്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
English Summary: Pro-Maoist posters again in Peruvannamoozhi
You may like this video also