Site iconSite icon Janayugom Online

70 പരിശീലന വിമാനങ്ങള്‍ വാങ്ങുന്നു; പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു

aircraftaircraft

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ നിന്നും ന 70 പരിശീലനവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. എച്ച്എഎല്ലില്‍ നിന്നും 6,800 കോടി രൂപ വിലമതിക്കുന്ന 70 എച്ച്ടിടി-40 ട്രെയിനർ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡുമായി 3,100 കോടി രൂപയിലധികം വിലമതിക്കുന്ന മൂന്ന് കേഡറ്റ് പരിശീലന കപ്പലുകൾ ഏറ്റെടുക്കുന്നതിനും പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.

ഈ മാസം ഒന്നിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് എച്ച്ടിടി-40 ട്രെയിനർ വിമാനങ്ങൾ വാങ്ങുന്നതിന് അംഗീകാരം നൽകിയത്. ഇവ ആറ് വർഷത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. 

Eng­lish Sum­ma­ry: Procur­ing 70 train­ing aircraft

You may also like this video

Exit mobile version