Site iconSite icon Janayugom Online

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി

sandra thomassandra thomas

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നും പ്രൊ​ഡ്യൂസേഴ്സ് അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്നും സാന്ദ്രതോമസ് പ്രതികരിച്ചു. പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.
ആഗസ്റ്റ് 14നാണ് പ്രൊ​ഡ്യൂസേഴ്സ് ​അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Exit mobile version