Site iconSite icon Janayugom Online

പ്രൊഫ. ആനന്ദക്കുട്ടൻ നായർ അനുസ്മരണം

അധ്യാപകനും കവിയും നാടകകൃത്തും ഹാസ്യ സാഹിത്യകാരനും പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാനും ആയിരുന്ന പ്രൊഫ. ആനന്ദക്കുട്ടൻ നായരുടെ നൂറ്റിമൂന്നാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫൗണ്ടേഷൻ അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നു. പാളയം നന്താവനത്തുള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച വൈകുന്നേരം കാവ്യാഞ്ജലിയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ആനന്ദക്കുട്ടന്റെ ജീവിതത്തെ ആസ്പദമാക്കി ടി .കെ. രാജീവ് കുമാർ സംവിധാനം ചെയ്ത അനുയാത്ര എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

5.45ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും .ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ജി. ശ്രീറാം, മഞ്ജു ചന്ദ്രൻ ‚ഡോ.ആനന്ദകുമാർ, ജേക്കബ് പുന്നൂസ്,ഡോ. സി.പി .അരവിന്ദാക്ഷൻ, ഡോ. വി.എസ് .വിനീത് ‚ബി. സനിൽകുമാർ, വി. ഗോപകുമാർ ‚സദാശിവൻ പൂവത്തൂർ ‚സുമേഷ് കൃഷ്ണൻ,ഇറയാംകോട് വിക്രമൻ എന്നിവർ സംബന്ധിക്കും. യോഗാനന്തരം ഗിരിജാ ചന്ദ്രന്റെ സംവിധാനത്തിൽ റിഗാറ്റ നാട്യസംഗീതകേന്ദ്രം പ്രൊഫ.വി ആനന്ദക്കുട്ടന്റെ കവിതകൾ നൃത്തരൂപത്തിൽ ആവിഷ്കരിക്കും. 

Exit mobile version