കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ. ബി അനന്തകൃഷ്ണനെ നിയമിച്ച് ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായി ഉത്തരവിറക്കി.
നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് തിയേറ്റര്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രൊഫ. ബി അനന്തകൃഷ്ണന്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ തിയേറ്റര്‍ റിസര്‍ച്ചില്‍ എക്സിക്യൂട്ടീവ് അംഗമായും, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ തിയേറ്റര്‍ റിസര്‍ച്ചിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായി നിരവധി കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വദേശത്തും വിദേശത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിയാണ്.
English Summary:Prof. B Ananthakrishnan Kalamandalam VC
You may also like this video