Site icon Janayugom Online

പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം.

1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, 10 വർഷം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ പുകസ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേലാറ്റൂർ ചെമ്മാണിയോട് സ്വദേശിയായ പ്രൊഫ. പാലക്കീഴ് നാരായണൻ . വിടി ഒരു ഇതിഹാസം, കാൾ മാർക്സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ചെറുകാട് ഓർമയും കാഴ്ചയും, ആനന്ദമഠം, ചെറുകാട് പ്രതിഭയും സമുഹവും, മഹാഭാരത കഥകൾ തുടങ്ങിയവ അദ്ദേഹത്തിന്റ് പ്രധാന കൃതികളാണ്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പിഎൻ പണിക്കർ പുരസ്കാരം, ഐ വി ദാസ് പുരസ്കാരം, അക്കാഡമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്കാരം, എന്നിവയും പാലക്കീഴിനെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യ സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്ത് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണ് അവസാനമായി ലഭിച്ചത്. ഭാര്യ പി എം സാവിത്രി.

Eng­lish sum­ma­ry :Prof. Palak­keezh Narayanan passed away

you may also like this video

Exit mobile version