432 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഓടാട്ട് പടീറ്റതിൽ ഫിറോസ് (37 നെതിരെയാണ് കോട്പ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ എക്സൈസും മാന്നാർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ പരുമലക്കടവ് കടപ്രമഠം റോഡിൽ ഫിറോസ് നടത്തുന്ന കടയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 432 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.കേസെടുത്ത് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.