Site iconSite icon Janayugom Online

ഗര്‍ഭഛിദ്ര നിരോധനം: കരട് രേഖ ആധികാരികമാണ്, അന്തിമമല്ലെന്ന് യുഎസ് സുപ്രീം കോടതി

ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന വിധി റദ്ദാക്കുന്നതിനുള്ള ഭുരിപക്ഷ അഭിപ്രായത്തിന്റെ കരട് രേഖയില്‍ സ്ഥിരീകരണം നല്‍കി യുഎസ് സുപ്രീം കോടതി. കോടതി രേഖ തന്നെയാണെന്നും എന്നാല്‍ അന്തിമ തീരുമാനമല്ലെന്നും സുപ്രീം കോടതി അറിയിച്ചു.

കരട് രേഖയുടെ ആധികാരികത സ്ഥിരീകരിച്ച ചീഫ് ജസ്റ്റിസ് ജോണ്‍ ജെ റോബര്‍ട്ട് ജൂനിയര്‍, രേഖ ചോരാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനിയായ ജസ്റ്റിസ് സാമുവല്‍ അലിറ്റോ എഴുതിയ കരട് രേഖയാണ് പൊളിറ്റിക്കോ പുറത്തുവിട്ടത്.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള 1973 ലെയും 1992 ലെയും സുപ്രധാന വിധികളെ റദ്ദാക്കുന്നതിന് ഭൂരിപക്ഷ ജഡ്ജിമാരും അനുകൂലിക്കുന്നതായാണ് രേഖയില്‍ വ്യക്തമാക്കുന്നത്. കരട് രേഖ പുറത്തുവന്നതോടെ സുപ്രീം കോടതിയക്ക് മുന്‍പില്‍ ശക്തമായ പ്രതിഷേധമാണ് നടന്നത്. സാന്‍ ഫ്രാന്‍സിസ്‍കോ, ന്യൂയോര്‍ക്ക്, ചിക്കാഗോ, അറ്റ്ലാന്‍ഡ, ഹൂസ്റ്റണ്‍, എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു.

കരട് രേഖ കോടതി പ്രസിദ്ധീകരിക്കുമ്പോഴാണ് അന്തിമമാകുക. യുഎസ് പ്രസിഡന്റ് ജോ ബെെഡനും നിയമഭേദഗതിയില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. വിധി റദ്ദാക്കുന്നതിനനുസരിച്ച് ബദന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ബെെഡന്‍ പ്രഖ്യാപിച്ചു.

Eng­lish summary;Prohibition of abor­tion: US Supreme Court rules draft is authen­tic, not final

You may also like this video;

Exit mobile version