തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് മതത്തിന്റെ പേരുപറഞ്ഞ് വി പി മന്‍സിയ എന്ന കലാകാരിയെ വിലക്കിയ നടപടി സാംസ്‌കാരിക- മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. കേരളം പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന സമരങ്ങളിലൂടെയാണ് ജാതി- മത- അന്ധവിശ്വാസങ്ങളെ ചെറുത്തു തോല്‍പ്പിച്ചത്. ഇത്തരം അനാചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.
മതങ്ങള്‍ക്കതീതമായി കലാ സൃഷ്ടികള്‍ മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന കാലത്ത് ഇത്തരം നികൃഷ്ടമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. വി പി മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുവാന്‍ എഐവൈഎഫ് തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും, സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.
English summary; Prohibition of art in the name of religion is an insult to secular Kerala: AIYF
You may also like this video;