Site iconSite icon Janayugom Online

യുവഡോക്ടറുടെ കൊ ലപാതകം: ആർജി കാർ ആശുപത്രിക്ക് സമീപമുള്ള നിരോധനാജ്ഞ നീട്ടി

RG karRG kar

യുവഡോക്ടറുടെ കൊലപാതകത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം കൊൽക്കത്ത പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഓഗസ്റ്റ് 31 വരെ നീട്ടി.

ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 163 (2) ആശുപത്രി പരിസരത്ത് ഏര്‍പ്പെടുത്തിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ ശക്തമായതിനുപിന്നാലെ ഓഗസ്റ്റ് 18ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആശുപത്രി പരിസരത്ത് ഒത്തുചേരലുകളും യോഗങ്ങളും നിരോധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 

ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിംഗ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ്-പോയിന്റ് ക്രോസിംഗ് ബെൽറ്റിന്റെ ചില ഭാഗങ്ങൾ വരെയുള്ള ഭാഗമാണ് നിരോധന ഉത്തരവുകൾ. സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് നിരോധനാജ്ഞ നീട്ടിയതെന്ന് ഉത്തരവില്‍ പറയുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേരുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമം ശനിയാഴ്ച ഉച്ചയ്ക്ക് കൊൽക്കത്തയിൽ ആരംഭിച്ചിരുന്നു. കുറ്റക്കാരായ ആറ് പേരിൽ ആർജി ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും ഉൾപ്പെടുന്നു.

അതിനിടെ ഡൽഹിയിൽ നിന്ന് സിബിഐയുടെ പ്രത്യേക സംഘം സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 

Exit mobile version