വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ കളക്ടര്‍ വി. വിഘ്നേശ്വരി പിന്‍വലിച്ചു.
ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. കടുവ കൊല്ലപ്പെടുകയും അപകട ഭീഷണി ഒഴിവാകുകയും ചെയ്ത സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കുകയായിരുന്നു.
വണ്ടിപ്പെരിയാറില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
